മധ്യവയസ്കന് കത്തികൊണ്ട് കുത്തേറ്റു.

കാഞ്ഞങ്ങാട്:മുൻ വിരോധത്തിൽ ഹൊസ്ദുർഗ് കടപ്പുറം സ്വദേശിയെകത്തികൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു.
കടപ്പുറത്തെ കജൂർ ഹൗസിൽ ഇസ്മായിലിന് (50) ആണ് കുത്തേറ്റത്. ശനിയാഴ്ച പുലർച്ചെ 5.30 മണിക്ക് ഹൊസ്ദുർഗ് കടപ്പുറം ജുമാ മസ്ജിദിന് സമീപമുള്ള ഫ്ലോർമില്ലിന് സമീപം വെച്ചാണ് കുത്തേറ്റത്. പരിക്കേറ്റ ഇസ്മായിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.കെ. അബ്ദുൾ ആസിഫ് (29) ൻ്റെ പരാതിയിൽ ഹൊസ്ദുർഗ് കടപ്പുറത്തെ നാസറിനെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.






