LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 15, 2026

ആയോധന കലയുടെ മികവിൽ ഗോപികക്ക് യുവപ്രതിഭാപുരസ്‌കാരം

0
Screenshot

Screenshot

Spread the love

പയ്യന്നൂർ:കേരള ഫോക് ലോർ അക്കാദമിയുടെ 2024- ലെ യുവപ്രതിഭ പുരസ്കാരത്തിന് പയ്യന്നൂർ യോദ്ധാകളരിപ്പയറ്റ് അക്കാദമിയിലെ പി. സി. ഗോപിക അർഹയായി. കളരിപ്പയറ്റിലുള്ള മികവിനാണ് പുരസ്‌കാരം. കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. പി പി നാരായണൻ ഗുരുക്കളുടെയും ഡോ. എ കെ വേണുഗോപാലന്റെയും ശിഷ്യയാണ്. കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണൽ ഔട്ട്‌ റിച്ച് ബ്യുറോയുടെ അംഗീകൃത എ ഗ്രേഡ് കളരിപ്പയറ്റ് കലാകാരിയാണ്. ദേശീയ അന്തർദേശിയ വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ഗോപിക പയ്യന്നൂർ അന്നൂരിലെ റിട്ടയേർഡ് ഖാദി ബോർഡ്‌ ഉദ്യോഗസ്ഥൻ വി വി കരുണാകരന്റെയും പയ്യന്നൂർ എൻ എസ് എസ് സ്കൂൾ അധ്യാപിക പി സി സൂര്യകലയുടെയും മകളാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!