യുവാവിനെ മർദ്ദിച്ചു

കുടിയാന്മല: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ബൈക്ക് ഉൾപ്പെടെ ചവിട്ടി നിലത്തിട്ട ശേഷം ചവിട്ടുകയും മാരകായുധമായ മരക്കട്ട കൊണ്ട് ഇടതു കഴുത്തിനും ചെവിക്കും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നടുവിൽ പൂങ്ങോട് സ്വദേശി എൻ.വി. സുരേഷിൻ്റെ (33) പരാതിയിലാണ് പൂങ്ങോട് വെസ്റ്റിലെ സി. എ.രതീഷിനെതിരെ കുടിയാന്മല പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 9 മണിക്ക് പൂങ്ങോട് വെച്ചാണ് സംഭവം. പരാതിക്കാരനും പ്രതിയുടെ സുഹൃത്തും പയറ്റിയാൽ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു അതിൻ്റെ വിരോധത്തിലായിരുന്നു അക്രമമെന്ന് പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






