സ്വപ്രയത്നം വിജയത്തിലേക്ക് : അസിസ്റ്റന്റ് ലോക്കോ പൈലറ്റായ സൗരവിന് നാടിൻ്റെ ആദരം.

തൃക്കരിപ്പൂർ : സ്വപ്രയത്നത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കരുത്തിൽ നിരവധി പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി മറികടന്ന് അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിക്കുന്ന വൈക്കത്തെ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ സൗരവിനെ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആദരിച്ചു. വൈക്കത്തെ വി.എം മധുസൂദനൻ്റെ ഭവനത്തിൽ നടന്ന
പരിപാടി സി.പി.ഐ.എം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് എം.ടി.യുടെ “ഷെർലക്ക്” എന്ന പുസ്തകം പരിചയപ്പെടുത്തി.
ഗ്രന്ഥശാല പ്രസിഡണ്ട് ടി. തമ്പാൻ അധ്യക്ഷനായിരുന്നു. സി.പി.ഐ വൈക്കത്ത് ബ്രാഞ്ച് സെക്രട്ടറി എം.പി. സജീവൻ, ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ, വി.എം. സതീശൻ, വി.എം. ചന്ദ്രൻ, ലൈബ്രേറിയൻ പി.കെ. നന്ദന, വി. മധുസൂദനൻ എന്നിവർ ആശംസകൾ നേർന്നു.
നാടിനും ജോലിക്കായി പരിശ്രമിക്കുന്ന യുവാക്കൾക്കും പ്രചോദനമായ സൗരവ് വൈക്കത്തെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.
ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എം. മധുസൂദനൻ നന്ദിയും പറഞ്ഞു.







