LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 25, 2026

മിണ്ടാപ്രാണികളോടു കൊടുംക്രൂരത :അഴീക്കോട് വീട്ടുപറമ്പിൽ  അതിക്രമിച്ചു കയറിവളർത്തു പ്രാവുകളെ കൂട്ടത്തോടെ വെട്ടിക്കൊന്നു

img_9571.jpg
Spread the love

വളപട്ടണം : അക്രമ സംഭവത്തിൽ പ്രകോപിതരായ സംഘം വീട്ടു പറമ്പിൽ അതിക്രമിച്ചു കയറി പ്രാവുകളെ കൂട്ടത്തോടെ വെട്ടി കൊന്നു. അഴീക്കോട് മീൻകുന്ന് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് സംഭവം.സി. അനുരാഗിൻ്റെ (23) വീട്ടിലാണ് അക്രമം. വീടിൻ്റെ പിറകിലെ വലിയ കൂടുകളിൽ വളർത്തിയ 50 ഓളംപ്രാവുകളിൽ 30 ഓളം പ്രാവുകളെയാണ് അക്രമി സംഘം വെട്ടി കൊന്നൊടുക്കിയത്. വീടിന് ഗെയിറ്റില്ലാത്തത് കാരണം അക്രമികൾക്ക് വീട്ടു പറമ്പിൽ കയറാനും അക്രമം നടത്തിയ ശേഷം രക്ഷപ്പെടാനും സാധിച്ചു. ഇന്നു രാവിലെ 8 മണിയോടെയാണ് മനസ്സാക്ഷിയെ നടുക്കിയ കൂട്ടക്കൊല വീട്ടുകാർ കണ്ടത്. പ്രാണൻ പിടഞ്ഞ് ചിതറി ചത്തുകിടക്കുന്ന പ്രാവുകളെ കണ്ട് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം തുടങ്ങി. അക്രമത്തിന് അഞ്ചോളം പേരുണ്ടായതാണ് പുറത്തുവരുന്ന വിവരം.
ചികിത്സയിലാണ്.
പരാതിയിൽ കേസെടുത്ത വളപട്ടണംപോലീസ് അന്വേഷണത്തിനിടെയാണ് ഇന്ന് പുലർച്ചെ അക്രമം നടത്തി പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!