ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് വീശി കൊല്ലാൻ ശ്രമം ; ഭർത്താവിനെതിരെ കേസ്.

കണ്ണൂർ. വിവാഹ മോചനത്തിന് ശ്രമം നടത്തിയ ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് വീശി കൊല്ലാൻ ശ്രമം ഭർത്താവിനെതിരെ നരഹത്യാശ്രമത്തിന് കേസ്.സിറ്റി തയ്യിൽ സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് ഭർത്താവ് ഇരിവേരി വെള്ളച്ചാലിലെ വി പി പി റിയാസിനെതിരെ സിറ്റി പോലീസ് വധശ്രമത്തിന് കേസെടുത്തത്. 8 ന് രാവിലെ 9.30 മണിക്ക് കണ്ണൂർ കുറുവ ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. പരാതിക്കാരിജോലിക്ക് പോകാൻ ബസ് കാത്തു നിൽക്കെ വിവാഹ മോചനത്തിന് ശ്രമിക്കുന്നുവെന്ന സംശയത്താൽ കൈ കൊണ്ട് അടിച്ചും കഴുത്ത് പിടിച്ചമർത്തിയും കയ്യിൽ കരുതിയ കത്തി കഴുത്തിന് വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുതറി മാറിയ പരാതിക്കാരിയുടെ കഴുത്തിന് നേരെ മാരകായുധമായ മടക്ക് കത്തിവീശി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ കേസെടുത്ത സിറ്റി പോലീസ് അന്വേഷണം തുടങ്ങി.