LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 22, 2026

പയ്യന്നൂർ പെരുമ്പയിൽ വൻ വാഹനാപകടം; വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

img_9308.jpg
Spread the love

പയ്യന്നൂർ: ദേശീയപാതയിൽ പെരുമ്പ ബൈപാസിന് സമീപം ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പ്രവാസി മരിച്ചു. സൗദി അറേബ്യയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് മാത്രം നാട്ടിലെത്തിയ, നേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന എം.പി. കാസിം (49) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നാഷണൽ പെർമിറ്റ് ലോറിയും ടിപ്പറും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കാസിമിനെ ഉടൻ തന്നെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എ.കെ. അഹമ്മദിൻ്റെയും എം.പി. സഫിയയുടെയും മകനാണ് മരിച്ച കാസിം.

ഭാര്യ: എം. റസീന.

മക്കൾ: എം. അഹമ്മദ്, മുഹമ്മദ് റാസി.

സഹോദരങ്ങൾ: അഷറഫ്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, ഫൗസിയ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!