LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 21, 2026

സ്തനാർബുദ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.

cb5d1b4a-e796-4e96-8954-51ca5c4c8ce4.jpg
Spread the love

തളിപ്പറമ്പ് :കേരള പോലീസ് അസോസിയേഷന്റെ മൂന്നാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്തനാർബുദ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. കെ പി എ ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധു മാവില അധ്യക്ഷത വഹിച്ച ചടങ്ങ് ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ വി സതീദേവി ഉദ്ഘാടനം ചെയ്തു.മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
പെരിങ്ങോം സബ് ഇൻസ്‌പെക്ടർ കെ. ഖദീജ, കെ പി ഒ എ കണ്ണൂർ റൂറൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എം കെ. സാഹിദ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം എ രാജി, കെ പി എ ജില്ലാ കമ്മിറ്റി അംഗം ഇ കെ ദീപ എന്നിവർ ആശംസ നേർന്നു സംസാരിച്ചു . കെ പി എജില്ലാ കമ്മിറ്റി അംഗം കെ.പ്രിയ സ്വാഗതവും കെ പി എറൂറൽ ജില്ലാ നിർവാഹക സമിതി അംഗം കെ പി വി മഹിത നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!