LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 20, 2026

16-കാരിയെ പീഡിപ്പിച്ചു; അഞ്ച് പോക്സോ കേസുകൾ; രണ്ട് പേർ പോലീസിന്റെ പിടിയിൽ

img_6737.jpg
Spread the love

ചന്തേര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ 15 കാരനുൾപ്പെടെ അഞ്ചുപേർക്കെതിരെ പരാതിയിൽ അഞ്ച് പോക്സോ കേസ് രണ്ടു പേർ പിടിയിൽ. കോഴിക്കടവ്യാപാര സ്ഥാപനത്തിലെ പെരിങ്ങോം വയക്കര പോത്താംക്കണ്ടം സ്വദേശി നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫായിസ് എന്നിവരെയാണ് ചന്തേര പോലീസ് പിടി കൂടിയത്. സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയായ 16 കാരിയുടെ പരാതിയിലാണ് കേസ്. ഒരു വർഷം മുമ്പാണ് പെൺകുട്ടി വിവിധ ദിവസങ്ങളിലായി പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത് .തുടർന്ന് അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പെൺകുട്ടിയെ പീഡിപ്പിച്ച 15 കാരനെതിരെയും തൃക്കരിപ്പൂരിന് സമീപത്തെ ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്ന റാഷിദ്,പെൺകുട്ടിയുടെ സഹോദരി ഭർത്താവായ 45 കാരനെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാൾ കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. കേസിൽ മറ്റു പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!