LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 20, 2026

വെള്ളൂർ പുതിയതെരു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം: പുതിയ പന്തലിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം ഫെബ്രുവരി 22-ന്

8d7a4f6b-8d1b-4ca3-bdab-2c4a64a697ac.jpg
Spread the love

പയ്യന്നൂർ: വടക്കേ മലബാറിലും ദക്ഷിണ കന്നഡയിലുമായി വ്യാപിച്ചുകിടക്കുന്ന പത്മശാലിയ സമുദായത്തിന്റെ വെള്ളൂർ പുതിയതെരു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെയും ഓഫീസ് മന്ദിരത്തിന്റെയും സമർപ്പണം ഫെബ്രുവരി 22 ഞായറാഴ്ച നടക്കും.

പൂരോത്സവത്തിലെ നയനമനോഹരമായ കുറ്റിവിളക്കും മറ്റ് ചടങ്ങുകളും ക്ഷേത്രമുറ്റത്ത് താൽക്കാലികമായി തയ്യാറാക്കുന്ന പന്തലിലായിരുന്നു ഇതുവരെ നടന്നിരുന്നത്. ഓരോ വർഷവും പന്തലൊരുക്കാനുള്ള ഭാരിച്ച സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായാണ് സ്ഥിരം സംവിധാനമായി ശില്‌പചാരുതയോടെ ഇരുനില നടപ്പന്തൽ നിർമ്മിച്ചത്. ദേവസ്വത്തിന്റെ തനതു ഫണ്ടും ഭക്തരിൽ നിന്നും സ്വരൂപിച്ച തുകയുമുൾപ്പെടെ 30 ലക്ഷം രൂപയോളം ചെലവഴിച്ചാണ് പന്തലും ഓഫീസും മനോഹരമായി അലങ്കരിച്ച സ്റ്റേജും ഒരുക്കിയിട്ടുള്ളത്.

ഞായറാഴ്‌ച രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അട്ടോളി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശുദ്ധിക്രിയകൾ നടക്കും. വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞനും കേരള ക്ഷേത്ര കലാ അക്കാദമി ചെയർമാനുമായ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി പന്തൽ സമർപ്പണം നിർവ്വഹിക്കും.

കണ്ണൂർ റൂറൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ടി. ഉത്തംദാസ്, ഫ്ലവേഴ്‌സ് സിംഗർ ഫെയിം കുമാരി വൈദേഹി വിനോദ് എന്നിവർ മുഖ്യാതിഥികളാകും. പന്തൽ ശിൽപ്പികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നൃത്ത സംഗീത വിരുന്നും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി പി.കെ. ബാബു, പ്രസിഡന്റ്‌ വി.വി. കുഞ്ഞികൃഷ്ണൻ, നിർമ്മാണ കമ്മിറ്റി സെക്രട്ടറി പി.കെ. ഭരതൻ, പ്രസിഡന്റ്‌ എം. രഘു, ട്രഷറർ എം.പി. കരുണാകരൻ, കെ.വി. ചന്ദ്രൻ, എം.ടി. ശങ്കരൻ, വി. പവിത്രൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!