അഴീക്കലിൽ ബോട്ടിൽ നിന്നും മത്സ്യ തൊഴിലാളി വീണു മരിച്ചു

വളപട്ടണം : മത്സ്യ തൊഴിലാളിയെ ബോട്ടിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കൽ താമസിക്കുന്നഒഡീഷ മുർഷിദാബാദ് സുജനൂർ സ്വദേശി ജിഷ്ണുദേവ് മാജ്ഹി (49) യാണ് മരിച്ചത്. ഇന്ന് രാവിലെ അഴീക്കോട് ബോട്ടു പാലത്തിനു സമീപം യുവാവ് ജോലി ചെയ്യുന്ന ശിൽപബോട്ടിനു സമീപം യാർഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസക്കാലമായി യുവാവ് ബോട്ടിൽജോലി ചെയ്യുന്നത്. തുടർന്ന് ബോട്ടുടമ
അഴീക്കോട് ജനകീയറോഡ്
സ്വദേശി ടി. നജീബ് വളപട്ടണം പോലീസിൽ പരാതി. അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







