കണ്ണൂർ കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ : കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
കീച്ചേരിക്കുന്നിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ചും പരിശോധന തുടരുകയാണ്.







