LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 3, 2026

ജലശുദ്ധീകരണം ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണം; വാട്ടേഴ്സ് കേരള കണ്ണൂർ ജില്ലാ സമ്മേളനം മാർച്ച്‌ 5-ന്

img_0030.jpg
Spread the love

കണ്ണൂർ: കേരളത്തിലെ ജല ശുദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ വാട്ടേഴ്‌സ് കേരളയുടെ മൂന്നാമത് കണ്ണൂർ ജില്ലാ സമ്മേളനം മറ്റന്നാൾ (മാർച്ച് 5 വ്യാഴാഴ്ച) നടക്കും. രാവിലെ 9:30 മുതൽ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രോഡ്ബീൻ ഹോട്ടലിൽ വെച്ചാണ് പരിപാടി. സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രധാന ചർച്ചകളും ക്ലാസും: ജലശുദ്ധീകരണ രംഗത്ത് നേരിടുന്ന വെല്ലുവിളികളും നൂതന ആശയങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. നാട് നേരിടുന്ന വലിയ വെല്ലുവിളിയായ മലിനജല സംസ്കരണം ആധുനിക രീതിയിൽ എങ്ങനെ നടപ്പിലാക്കാമെന്നും, ഇന്നത്തെ മാറിയ സാഹചര്യത്തിലെ ജലശുദ്ധീകരണത്തെ കുറിച്ചും കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എം (CWRDM) മുൻ സീനിയർ സയന്റിസ്റ്റ് ഡോ. മാധവൻ കോമത്ത് ക്ലാസെടുക്കും.

ജി.എസ്.ടി ഒഴിവാക്കാൻ പ്രമേയം: ജലശുദ്ധീകരണം അവശ്യസേവനത്തിൽ ഉൾപ്പെടുത്തി ജി.എസ്.ടിയിൽ (GST) നിന്ന് പൂർണമായും ഒഴിവാക്കണമെന്ന സുപ്രധാന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, വാട്ടേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ്‌ അനൂപ് മാധവൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!