‘വരവിളി’ ഗ്രന്ഥരചന പുരസ്‌കാര ജേതാക്കൾക്ക് ‘സമയം’ പബ്ലിക്കേഷൻസിന്റെ ആദരം

കണ്ണൂർ: തെയ്യം കലാ അക്കാദമിയുടെ ‘വരവിളി’ ഗ്രന്ഥരചന പുരസ്‌കാരം നേടിയ ഡോ. വൈ.വി. കണ്ണൻ, കീച്ചേരി രാഘവൻ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് എന്നിവരെ സമയം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാര ജേതാക്കൾക്കുള്ള ആദരസമർപ്പണം നിർവ്വഹിക്കുകയും ചെയ്തു.
ബാലകൃഷ്ണൻ കൊയ്യാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ‘സമയം’ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. സി.കെ. അശോക വർമ്മ, വത്സൻ അഞ്ചാംപീടിക, സി.പി. ചന്ദ്രൻ, എസ്.കെ. കുഞ്ഞികൃഷ്ണൻ, പി.വി. സുകുമാരൻ, പ്രകാശ് വാടിക്കൽ തുടങ്ങിയ പ്രമുഖർ ആശംസകൾ നേർന്ന് സംസാരിച്ചു. തെയ്യം കലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഗ്രന്ഥരചനകൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാര ജേതാക്കളെ ആദരിച്ചത്.






