വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ ഫെബ്രുവരി നാലിന് പ്രകാശനം ചെയ്യും

പയ്യന്നൂർ: ഫണ്ട് തട്ടിപ്പ് വിവാദത്തെ തുടർന്ന് സി.പി.ഐ (എം)-ൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം “നേതൃത്വത്തെ അണികൾ തിരുത്തണം” ഫെബ്രുവരി നാലിന് പ്രകാശനം ചെയ്യും. ബുധനാഴ്ച വൈകുന്നേരം 4.30-ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്യും.
വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങും.. ‘ജാഗ്രത പയ്യന്നൂർ’ എന്ന കൂട്ടായ്മയാണ് പ്രകാശന ചടങ്ങിന്റെ സംഘാടകർ.
പാർട്ടി നടപടിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്ന പോരാട്ടത്തിനിറങ്ങിയ കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന.







