LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരി പള്ളിത്താഴെ കഫേയിൽ തീപിടുത്തം

img_7201-1.jpg
Spread the love

തലശ്ശേരി: പള്ളിത്താഴെ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ‘ലണ്ടൻ ബൈറ്റ്‌സ്’ (London Bites) കഫേയിൽ തീപിടുത്തം. കഫേയുടെ ജനറേറ്റർ റൂമിലാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമന സേനയും രംഗത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.

പെട്രോൾ പമ്പിന് തൊട്ടടുത്തായതിനാൽ വലിയ ആശങ്കയാണ് പ്രദേശത്ത് പടർന്നത്. ജനറേറ്ററിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!