കണ്ണൂർ വാരിയേഴ്സ് ഷോപ്രിക്സ് കപ്പ്; തളിപ്പറമ്പ് സി.എച്ച് മെമ്മോറിയൽ സ്കൂൾ ചാമ്പ്യന്മാർ; ഫൈനലിൽ കൗസർ സ്കൂളിനെ തോൽപ്പിച്ചു

കണ്ണൂർ: സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ നടന്ന ഷോപ്രിക്സ് കപ്പ് ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ തളിപ്പറമ്പ് സി.എച്ച് മെമ്മോറിയൽ സ്‌കൂൾ കിരീടം ചൂടി.
ആവേശകരമായ ഫൈനൽ മത്സരത്തിൽ കക്കാട് കൗസർ ഇംഗ്ലീഷ് സ്‌കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സി.എച്ച് മെമ്മോറിയൽ പരാജയപ്പെടുത്തിയത്.
മികച്ച താരങ്ങൾ:
• ടോപ് സ്‌കോറർ: 8 ഗോളുകൾ നേടിയ സി.എച്ച് മെമ്മോറിയൽ സ്‌കൂളിലെ മുഹമ്മദ് ആദിൽ.
• മികച്ച താരം: കൗസർ സ്‌കൂളിലെ മിസിൻ ഷുഹൈബ്.
സമാപന ചടങ്ങിൽ കേരള സന്തോഷ് ട്രോഫി മുഖ്യ പരിശീലകൻ ഷഫീഖ് ഹസ്സൻ മഠത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ഫുട്‌ബോൾ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗം എ.കെ. ഷരീഫ് അധ്യക്ഷത വഹിച്ചു.
വിഷ്ണു, സലീം, ജുവൽ ജോസ്, പ്രിൻസ് പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.







