പേരാവൂരിൽ ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ഒരാൾ പിടിയിൽ

പേരാവൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശി സാദിഖിന് ലഭിച്ച ടിക്കറ്റാണ് ഒരു സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചാക്കാട് സ്വദേശി ശുഹൈബിനെ പേരാവൂർ പോലീസ് പിടികൂടി.
ടിക്കറ്റ് മുഴുവൻ പണവും നൽകി വാങ്ങാം എന്ന് പറഞ്ഞ് എത്തിയവരാണ് തട്ടിയെടുത്തത്
സംഭവത്തിൽ പരാതി ലഭിച്ചതോടെ പേരാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലുണ്ടായിരുന്ന ശുഹൈബ് പിടിയിലായത്. ഒളിവിലുള്ള മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.






