LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി ഉറുസിന് നാളെ തുടക്കം

img_6789.jpg
Spread the love

പാപ്പിനിശ്ശേരി: പ്രശസ്തമായ പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപ്പള്ളി) ഉറുസ് ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നാളെ ജുമുഅ നമസ്കാരത്തിന് ശേഷം പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉറുസ് ഉദ്ഘാടനം ചെയ്യും. എ.കെ. അബ്ദുൽ ബാഖി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

• വെള്ളി (നാളെ): വൈകുന്നേരം 7:30-ന് ഹൈദ്രോസ് ബാഖവിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ നടക്കും.

• ശനി (ജനുവരി 24): വൈകുന്നേരം 7:30-ന് ദഫ് പ്രദർശനവും തുടർന്ന് ബുർദ മജ്ലിസും അരങ്ങേറും.

• ഞായർ (ജനുവരി 25): വൈകുന്നേരം 7:30-ന് മൻസൂർ പുത്തനത്താണി ടീം അവതരിപ്പിക്കുന്ന ഇശ്‌ഖ് മജ്ലിസ്.

• തിങ്കൾ (ജനുവരി 26): വൈകുന്നേരം 7:30-ന് സമാപന സമ്മേളനം നടക്കും. സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ. മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘാടനം ചെയ്യും. അസ്ലം തങ്ങൾ അൽമസ്‌ഹൂർ അധ്യക്ഷത വഹിക്കും. യൂസഫ് ബാഖവി മുറയൂർ പ്രഭാഷണം നടത്തും. അബ്ദുൽ ഫത്താഹ് ദാരിമിയുടെ നേതൃത്വത്തിൽ ദിക്ർ-ദുആ മജ്ലിസോടെ ഉറുസ് സമാപിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!