LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

വ്യാകരണ ശിരോമണി ഒ.കെ. മുൻഷി അനുസ്മരണവും അവാർഡ് ദാനവും നടന്നു

img_7697.jpg
Spread the love

പയ്യന്നൂർ: വ്യാകരണ ശിരോമണി ഒ.കെ. മുൻഷി അനുസ്മരണവും അവാർഡ് ദാന ചടങ്ങും പയ്യന്നൂർ തുമ്പക്കൊവ്വൽ എ.കെ.പി. പബ്ലിക് ഓറിയന്റൽ റിസർച്ച് ആൻഡ് ലൈബ്രറിയിൽ വെച്ച് നടന്നു. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡോ. കെ.എച്ച്. സുബ്രഹ്മണ്യന് ഇത്തവണത്തെ ഒ.കെ. മുൻഷി അവാർഡ് സമർപ്പിച്ചു. സദനം നാരായണനാണ് പുരസ്കാരം കൈമാറിയത്. ഡോ. സി. ലക്ഷ്മി അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. പാണപ്പുഴ പത്മനാഭൻ പണിക്കർ അനുസ്മരണ ഭാഷണം നടത്തി.

എ.കെ.പി. ലൈബ്രറി പ്രസിഡന്റ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പോത്തേര കൃഷ്ണൻ, കെ.വി. നിമ്യ എന്നിവർ ആശംസകൾ നേർന്നു. അവാർഡ് ജേതാവ് ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി. ഡോ. ഇ. ശ്രീധരൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ.പി. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!