ധർമ്മടം ചാത്തോടത്തെ എം.കെ. ജലീൽ നിര്യാതനായി

എടക്കാട്: ധർമ്മടം ചാത്തോടത്ത് ‘ഫൗസി’ൽ എം.കെ. ജലീൽ (61) നിര്യാതനായി. നടാൽ കടാങ്കോട്ട് കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെയും പരേതയായ മേലേക്കണ്ടി ജമീലയുടെയും മകനാണ്. പ്രമുഖ വ്യക്തിത്വമായ ഡോ. എം.കെ അബ്ദുൽ അസീസിന്റെ മരുമകനാണ്.
• ഭാര്യ: കൂടക്കടവ് മക്കറയിൽ സൽമ.
• മകൻ: അതുൽ ബിൻ ജലീൽ (എറണാകുളം).
• സഹോദരങ്ങൾ: മുബീന, ഹസീന, റുവൈദ, നിഷ അഹമദ്, ഷമീന, റോസ്ന.
മയ്യിത്ത് നമസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 8 മണിക്ക് ധർമ്മടം ജുമാമസ്ജിദിൽ നടക്കും. തുടർന്ന് 9 മണിക്ക് കുറ്റിക്കകം പുതിയാണ്ടി പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.









