LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 24, 2026

നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സ്വദേശിയായ പ്രവാസി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

img_9374-1.jpg
Spread the love

ദുബായ് / കണ്ണൂർ: നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ മസ്ജിദിനു സമീപത്തെ ‘അസ്മാസി’ൽ ഫവാസ് ചമ്പാൻ (39) ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൊട്ടു മുൻപായി ദുബായിലെ താമസസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഫവാസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആംബുലൻസിൽ ദുബായ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇബ്രാഹിമിൻ്റെയും സുബൈദയുടെയും മകനാണ് മരിച്ച ഫവാസ്.

സഹോദരങ്ങൾ: ഫൈസൽ, ഫായിസ.

തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദുബായിൽ പുരോഗമിക്കുകയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!