LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 8, 2026

തീ പൊള്ളലേറ്റ സ്ത്രീ മരിച്ചു

img_8240.jpg
Spread the love

ആലക്കോട്: വീട്ടിലെ നിലവിളക്കിൽ നിന്ന് വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു. കരിങ്കയം കട്ടയാൽ താഴെ മഞ്ഞക്കാട്ടെ കൊച്ചുപറമ്പിൽ അമ്മിണി (പൊന്നമ്മ-73) ആണ് അന്തരിച്ചത്.

വെള്ളിയാഴ്ച സന്ധ്യാപ്രാർത്ഥനയ്ക്കായി നിലവിളക്കിനടുത്തേക്ക് വരുന്നതിനിടെ അബദ്ധത്തിൽ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുട്ടപ്പനാണ് ഭർത്താവ്.

മക്കൾ: സുകുമാരൻ (ഡ്രൈവർ, കരിങ്കയം), ബാബു, പരേതനായ ബിജു.

മരുമക്കൾ: ഓമന (കൂവോട്), സുജാത (മണിക്കൽ).

സംസ്‌കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 3.30-ന് കട്ടയാൽ പൊതുശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!