LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

തൊഴിലിനിടെ അപകടം; ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

img_7763.jpg
Spread the love

തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പടിയൂർ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടിൽ കെ.എം. ജോസ് (62) ആണ് മരിച്ചത്. പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകനും പ്രദേശത്തെ ആദ്യകാല വ്യാപാരിയുമായിരുന്നു.

ജനുവരി 27-ന് രാവിലെ ഒൻപത് മണിയോടെ മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: താര. മക്കൾ: അഖിൽ, അമൃത. മരുമക്കൾ: റയന, ജിതിൻ. സഹോദരങ്ങൾ: ഡെയിസി, ഷർളി, സണ്ണി, ഷൈബി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശവസംസ്കാരം നാളെ (ഫെബ്രുവരി 3, ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് മാങ്കുഴി സെന്റ് തോമസ് പള്ളിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!