ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കണ്ണൂർ സ്വദേശിനി നിര്യാതയായി; കബറടക്കം മക്കയിൽ

Screenshot
മക്ക / കണ്ണൂർ: കണ്ണൂരിൽ നിന്നും ഉംറ നിർവഹിക്കാനായി പോയ ആദികടലായി സ്വദേശിനി മക്കയിൽ നിര്യാതയായി. തായത്തെരു തോണിയന്റവിട കുടുംബാംഗം ഇടയിക്കണ്ടി താജുന്നിസ (68) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് ഇവർ മകളോടൊപ്പം ഉംറ കർമ്മങ്ങൾക്കായി മക്കയിലേക്ക് പുറപ്പെട്ടത്.
ഉംറ നിർവഹിക്കുന്നതിനിടെ വിശ്രമിക്കുന്നതിനായി കിടന്നപ്പോൾ ഉറക്കത്തിൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് മക്കൾ അറിയിച്ചു.
പരേതനായ അബൂബക്കറാണ് ഭർത്താവ്. മക്കൾ: ജമീൽ, തനൂജ, തഫ്സീന, പരേതനായ ഷകീൽ.







