അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതം; മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ.ഇയിൽ നിര്യാതനായി

Screenshot
മാട്ടൂൽ: നാട്ടിലേക്ക് അവധിക്ക് മടങ്ങാനിരുന്ന മാട്ടൂൽ സ്വദേശിയായ യുവാവ് യു.എ.ഇയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മാട്ടൂൽ മടക്കര സ്വദേശി അജ്നാസ് കോവിലകത്ത് (28) ആണ് മരിച്ചത്.
കുറച്ചു വർഷങ്ങളായി യു.എ.ഇയിൽ അൽ ഐൻ പോലീസിൽ ജോലി ചെയ്തുവരികയായിരുന്നു അജ്നാസ്. വരുന്ന ഏപ്രിൽ 24-ന് അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. നാട്ടിലേക്ക് വരാനിരുന്ന യുവാവിന്റെ വിയോഗവാർത്ത നാടിനും പ്രവാസി സമൂഹത്തിനും വലിയ കണ്ണീരായി മാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.






