പെരുന്നാൾ ആഘോഷിക്കാൻ ഭാര്യവീട്ടിലെത്തി മടങ്ങവെ ദാരുണാന്ത്യം; ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു

Screenshot
ആലക്കോട്: ഭാര്യവീട്ടിൽ പെരുന്നാൾ ആഘോഷിക്കാനെത്തിയ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയും കോഴിക്കോട് ടൗണിലെ ഹോട്ടൽ തൊഴിലാളിയുമായ അബ്ബാസ് (40) ആണ് മരിച്ചത്. ആലക്കോട് ടൗൺ ലിങ്ക് റോഡിന് സമീപം തളിപ്പറമ്പ്-കൂർഗ് അതിർത്തി (ടി.സി.ബി.) റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
ആലക്കോട് നെല്ലിപ്പാറയിലുള്ള ഭാര്യവീട്ടിൽ പെരുന്നാൾ ആഘോഷത്തിനെത്തിയതായിരുന്നു അബ്ബാസ്. ആഘോഷങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെ പാണത്തൂർ-ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.
റസാഖാണ് പിതാവ്. ഭാര്യ: സമീറ. മകൻ: മുഹമ്മദ് അഫ്ലാൽ. വിവരമറിഞ്ഞെത്തിയ ആലക്കോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.






