പേരാവൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Screenshot
പേരാവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജകമണ്ഡലത്തിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന കെ.കെ. ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇരിട്ടി താലൂക്ക് ഓഫീസിൽ എത്തിയ അവർ ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെയാണ് പത്രിക നൽകിയത്. പ്രാദേശിക എൽ.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയാണ് അവർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പത്രികാ സമർപ്പണത്തോടെ പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ് ക്യാമ്പ്.






