സി.പി.ഐ (എം) നേതാവ് പൂക്കണ്ടി രാജൻ നിര്യാതനായി

എടച്ചൊവ്വ: സി.പി.ഐ (എം) എളയാവൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും പ്രമുഖ സഹകാരിയുമായ പൂക്കണ്ടി രാജൻ (എം.പി. – 81) നിര്യാതനായി. പരേതനായ മുണ്ടച്ചാലി പോത്തോടി കണ്ണന്റെയും പൂക്കണ്ടി ജാനകിയുടെയും മകനാണ്.
ദീർഘകാലം എളയാവൂർ ക്ഷീരോല്പാദക സംഘം പ്രസിഡന്റ്, അലാക്സ ഹോട്ടൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കർഷക സംഘം എളയാവൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നിലവിൽ സി.പി.ഐ (എം) ചൊവ്വ – A ബ്രാഞ്ച് അംഗമാണ്.
കുടുംബം:
• ഭാര്യ: സി. സതി (രാഘവൻ മാഷെ പീടിക).
• മക്കൾ: ഷൈന (എടച്ചൊവ്വ), ഷാജി (ദുബായ്), ഷമ്മി (പടന്നോട്ട്).
• മരുമക്കൾ: സുധീർ (അഴിക്കോട് കളത്തിൽ കാവ്), പ്രജിന (മുഴപ്പാല), ഷാജി (പടന്നോട്ട്).
• സഹോദരങ്ങൾ: കരിമ്പുങ്കര രാധ, കരിമ്പുങ്കര സുശീല, ഇന്ദിര, ജയചന്ദ്രൻ (എടച്ചൊവ്വ), സുരേശൻ, രമേശൻ (എടച്ചൊവ്വ).
സംസ്കാരം: നാളെ (25.01.2026, ഞായറാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്. മൃതദേഹം രാവിലെ 8 മണി മുതൽ എടച്ചൊവ്വയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.







