തായിനേരിയിലെ എം. കെ. മുഹമ്മദ് റിയാസ്അന്തരിച്ചു

പയ്യന്നൂർ. തായിനേരി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരണപ്പെട്ടു. വനിതാ ലീഗ് കണ്ണൂർജില്ലാ സെക്രട്ടറിയും പയ്യന്നൂർ മുൻ നഗരസഭാ കൗൺസിലറുമായ എം.കെ.ഷമീമയുടെ സഹോദരൻ എം.കെ. മുഹമ്മദ് റിയാസ് (44) ആണ് മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: റംസീന ( ചേനോത്ത്, വെള്ളൂർ). മക്കൾ: മുഹമ്മദ് റാസി, ഫാത്തിമത്ത് റിസ. മറ്റു സഹോദരങ്ങൾ: ഷാനവാസ്, സാജിദ ഷമീം. ഖബറടക്കം ഇന്ന് ( ഞായറാഴ്ച) രാത്രി 9 മണിക്ക് തായിനേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.






