തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു

ഇരിട്ടി:
തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിലെ താമസക്കാരനായ ചന്ദ്രൻ (56) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വീട്ടുമുറ്റത്തെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയ ചന്ദ്രൻ തെങ്ങിന്റെ ചുവട്ടിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മകൾ ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു.
ഗുരുതര പരിക്കുകളോടെ ചന്ദ്രനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ: ശ്രീമതി
മക്കൾ: അഖിൽ, സ്നേഹ, അമൽ, ആതിര






