നിറഞ്ഞ ചിരിയുമായി ജന്മദിനാഘോഷത്തിന് എത്തിയ യുവാവ്; ഒടുവിൽ ചക്ക പറിക്കുന്നതിനിടെ ജീവനെടുത്ത് അപകടം; കണ്ണൂരിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ ∣ കൂത്തുപറമ്പിന് സമീപം നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമൽ പ്രമോദ് (27) ആണ് മരിച്ചത്.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ, ജന്മദിനാഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിൽ എത്തുകയായിരുന്നു. രാവിലെ ചക്ക പറിക്കുന്നതിനിടെ ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി തെന്നിമാറി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ശക്തമായ ഷോക്ക് മൂലം അമൽ സ്ഥലത്തുവെച്ച് നിലംപതിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിറന്നാൾ ആഘോഷത്തിനെത്തിയ യുവാവ് അപകടത്തിൽ മരിച്ചത് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ വേദനയായി.






