LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കാങ്കോൽ ഏറ്റുകുടുക്കയില്‍ എസ്.ഐ.ആർ ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

934fedd7-8f18-4dc1-919e-181a4d59a3e6.jpg
Spread the love

പയ്യന്നൂര്‍ : കാങ്കോൽ ഏറ്റുകുടുക്കയില്‍ എസ്.ഐ.ആർ ചുമതലയുളള ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി കുന്നരു എ.യു.പി.സ്കൂളിലെ ജീവനക്കാരൻ ഏറ്റു കുടുക്കയിലെ
അനീഷ് ജോര്‍ജ് (45) ആണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജ്ജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഏറ്റു കുടുക്കയിലെ ജോർജ് മാഷിന്റെയും മേരി ടീച്ചറുടെയും മകനാണ്. ഭാര്യ: ഫാബില. മക്കൾ : ലിവിയ , ജുവാൻ. രാവിലെ കുടുംബത്തെ പ്രാർത്ഥനയ്ക്ക് ചർച്ചിൽ കൊണ്ടു വിട്ടതിന് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാർ, പെരിങ്ങോം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!