വയോധികയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് അപായപ്പെടുത്താൻശ്രമം മകൻ പിടിയിൽ

കണ്ണൂർ: വീട്ടു ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ കസേരയിൽ ഇരിക്കുകയായിരുന്ന വയോധികയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമംപ്രതി വധശ്രമ കേസിൽ പിടിയിൽ.അലവിൽ പള്ളിയാം മൂല ലക്ഷം വീട് കോളനിയിലെ വി.സജീവനെ (58) യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 11 ന് രാത്രി 11 മണിക്കാണ് സംഭവം. പള്ളിയാം മൂലയിലെ വീട്ടിൽ വെച്ചാണ് ചെലവിന് പണം ചോദിച്ച വിരോധത്തിൽ വയോധികയായ പള്ളി യാം മൂലയിലെ മാതാവ് വി. ശാന്ത (88) യെയാണ് മകൻ ആക്രമിച്ചത്. മുറ്റത്ത് തലയിടിച്ച് പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരക്കുട്ടി വി. സനൂജയുടെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണത്തിനിടെയാണ് പ്രതിയെ പിടി കൂടിയത്.







