കുഞ്ഞിമംഗലം വി.ആർ. നായനാർ വായനശാലയിൽ പി. ജയചന്ദ്രൻ അനുസ്മരണവും ആദരിക്കലും സംഘടിപ്പിച്ചു

കുഞ്ഞിമംഗലം: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രിയ ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. അഡ്വ. പി.വി. സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീജ ദിജീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മ്യൂസിക് ക്ലബ്ബ് അംഗം കൂടിയായ അഡ്വ. പി.വി. സുകുമാരനെ ചടങ്ങിൽ ആദരിച്ചു. ടി.ടി. പുഷ്പകുമാർ, കെ. മനോഹരൻ, പി. ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. പി. ദിനേശൻ സ്വാഗതവും കെ.എം. സുരേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അനുസ്മരണത്തിന് പിന്നാലെ പി. ജയചന്ദ്രൻ പാടിയ അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മ്യൂസിക് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച ‘യുഗ്മ ഗാനാഞ്ജലി’യും നടന്നു.







