പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം; സംഘാടക സമിതി ഓഫീസ് പയ്യന്നൂരിൽ തുറന്നു

പയ്യന്നൂർ: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ റൂറൽ നാലാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂരിൽ സജ്ജമാക്കിയ ഓഫീസ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 13, 14 തീയതികളിൽ പയ്യന്നൂരിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ഫെബ്രുവരി 13-ന് കുടുംബസംഗമവും പോലീസ് ഉദ്യോഗസ്ഥരുടെ കലാപരിപാടികളും അരങ്ങേറും. 14-ന് പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനത്തിൽ ജനപ്രതിനിധികളും വകുപ്പ് മേധാവികളും പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിൽ നേതാക്കളായ രമേശൻ വെള്ളോറ, എൻ.വി. രമേശൻ, എൻ.വി. വിനോദ് കുമാർ, സുവർണ്ണൻ കുറ്റൂർ, എൻ.കെ. ഗിരീഷ്, എം.കെ. ഷാഹിദ, രാജേഷ് കടമ്പേരി, പ്രിയേഷ് കെ. എന്നിവർ സംബന്ധിച്ചു. സമ്മേളന വിജയത്തിനായി സത്യൻ കെ. ചെയർമാനായും ഗിരീഷ് കുമാർ എൻ.കെ. കൺവീനറായും സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.






