LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ഫെബ്രുവരി 24-ന്; സംഘാടക സമിതി രൂപീകരിച്ചു

85a85bc1-4b9c-467a-94fd-9663c7b04676.jpg
Spread the love

തളിപ്പറമ്പ്: കേരള പോലീസ് അസോസിയേഷൻ മൂന്നാം കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 24 ചൊവ്വാഴ്ച തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്.

തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.എ. ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് അധ്യക്ഷത വഹിച്ചു.

സമ്മേളന നടത്തിപ്പിനായി വി. ഷിബു ചെയർമാനും എൻ.വി. രജീഷ് കൺവീനറുമായി നൂറംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചടങ്ങിൽ കെ.പി.ഒ.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി, കെ.പി. അനീഷ്, ജില്ലാ സെക്രട്ടറി എൻ.വി. രമേശൻ എന്നിവർ ആശംസകൾ നേർന്നു. കെ.പി.എ. ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സനത്ത് നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!