മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; ചെറുവത്തൂർ ദേശീയപാത നിർമ്മാണത്തിനിടെ അപകടം, 3 പേർ ആശുപത്രിയിൽ
ചെറുവത്തൂർ.ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.രണ്ടു പേർക്ക് പരിക്ക്. പശ്ചിമ ബംഗാൾ കൊൽക്കത്ത ദക്ഷിണ ഗംഗാധരപുര സ്വദേശി മുഹമ്മദ് മിറിൻ്റെ മകൻ മിൻഹാജുൽ അലിമിർ(18) ആണ് മരിച്ചത്.സഹപ്രവർത്തകരായ കൊൽക്കത്ത സ്വദേശികളായമുനാ ൻലസ്ക്കൽ (55), മോഹാനർ ഹജ (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 10.15 മണിയോടെയാണ് അപകടം. ദേശീയ പാതയിൽ ചെറുവത്തൂർ ഞാണങ്കൈയിൽ ചെറുവത്തൂർ- ചീമേനി ലിങ്ക് റോഡ് നിർമ്മാണത്തിനിടെ കുന്നിടിഞ്ഞാണ് അപകടം .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കരിപ്പൂരിൽ ഫയർഫോഴ്സ് സംഘവും ചന്തേര പോലീസും ഏറെ നേരത്തെ ശ്രമഫലമായാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
