LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 8, 2026

വീട് കുത്തി തുറന്ന് ആറേകാൽ പവനും ഒരു ലക്ഷം രൂപയും കവർന്നു

img_6329.jpg
Spread the love

ബേക്കൽ: വീട്ടുകാർ പുറത്തുപോയ തക്കം നോക്കിവീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് ആറേകാൽ പവൻ്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നു. പെരിയ നാലേക്രയിലെ പൊന്നു നിവാസിൽ ഇ.വി. ഗോപാലകൃഷ്ണൻ്റെ വീട്ടിലാണ് കവർച്ച. ശനിയാഴ്ച വൈകുന്നേരം5.45 നും രാത്രി 8.35നുമിടയിലായിരുന്നു കവർച്ച നടന്നത്. അകത്ത് കടന്ന മോഷ്ടാവ് വീട്ടിലെ കിടപ്പുമുറികളിലെ മേശയിലും അലമാരയിലും സൂക്ഷിച്ച ആഭരണവും പണവുമാണ് കവർന്നത്. തുടർന്ന് ബേക്കൽ പോലീസിൽ പരാതി നൽകി. 7, 20,000 രൂപയുടെ നഷ്ടം സംഭവിച്ചു വെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!