ഹണിട്രാപ്പ് : നഗ്നദൃശ്യങ്ങൾ പകർത്തി വൈറലാക്കുമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു

.
മഞ്ചേശ്വരം : യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ദൃശ്യങ്ങൾ പകർത്തി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി അഞ്ചംഗ സംഘത്തിനെതിരെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ദക്ഷിണ കന്നട കരിങ്ങാല ഉള്ളാൾ മൊൺടു ഗുലി സ്വദേശി യുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 14 ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലെ മലബാർ ഹോട്ടലിന് സമീപത്തുള്ള ലോഡ്ജിലായിരുന്നു സംഭവം. ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ പരാതിക്കാരനെയും പെൺ സുഹൃത്ത് ദക്ഷിണ കന്നട നടക്കലിലെ 30 കാരിയേയും കട്ടിലിൽ ഒന്നിച്ചിരുത്തി ഒന്നിച്ചുള്ള അർദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും ഒന്നാം പ്രതി മൊബൈലിൽ പകർത്തിയ ശേഷം രണ്ടു ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരൻ്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും അയ്യായിരം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.









