LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പിറന്നാൾ ദിനത്തിൽ പുസ്തകമധുരം നൽകി സ്കൂൾ അധ്യാപകൻ

1d4ec2a9-3b4d-400b-9ca3-ff8092974fd2.jpg
Spread the love

പയ്യന്നൂർ.ക്ലാസ് അധ്യാപകന്റെ പിറന്നാളിന് മധുരം നൽകുന്നുണ്ടെന്ന് അറിഞ്ഞു എത്തിയ കുട്ടികൾ കണ്ടത് മേശപ്പുറത്ത് ഒരു കൂട്ടം പുസ്തകങ്ങൾ. മഹാന്മാരുടെ ആത്മകഥകളും അനുഭവ കുറിപ്പുകളും. അക്ഷരമാണ് അറിവ്, അറിവാണ് സമ്പത്ത് എന്ന് പഠിപ്പിക്കുന്ന അധ്യാപകൻ നൽകിയ അറിവിൻ്റെ പുസ്തകമധുരം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായ്.

പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനും ഹ്രസ്വചിത്ര സംവിധായകനുമായ സുരേഷ് അന്നൂരാണ് പിറന്നാളിന് ഒമ്പത് ബി ക്ലാസിലെ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനമായി നൽകിയത്. പുസ്തകങ്ങൾ കൈമാറി വായിക്കാനും ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനും ആവശ്യപ്പെട്ടപ്പോൾ ആവേശപൂർവ്വം കുട്ടികൾ അത് സ്വീകരിച്ചു.

ക്ലാസ് ലൈബ്രറി ശക്തിപ്പെടുത്തുന്നതിനാണ് ഈ ആശയം മനസ്സിൽ വന്നതെന്ന് സുരേഷ് അന്നൂർ പറഞ്ഞു. വർഷങ്ങൾക്കു മുമ്പ് എട്ടിക്കുളം, കണ്ടങ്കാളി ഹൈസ്കൂളിലെ കുട്ടികൾക്ക് പത്താം ക്ലാസ് കഴിഞ്ഞ് വിദ്യാലയത്തിന്റെ പടിയിറങ്ങുമ്പോൾ അവരുടെ ഡോട്ട് ചിത്രം വരച്ച് സമ്മാനിച്ചിരുന്നു.

:പുസ്തകമധുരം’ പ്രധാന അധ്യാപിക കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സ്നേഹവല്ലി വി, പ്രസീത കോക്കാട്, സിന്ധു എ വി, സുരേഷ് അന്നൂർ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!