പോക് സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന 68 കാരനെയും കളരി വിദഗ്ദനായ 73 കാരനെയുമാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സ്റ്റേഷൻ പരിധിയിലെ 14 കാരനെയാണ് പ്രതികൾ പീഡിപ്പിച്ചത്. നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തിരുന്നു.
സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച്കഴിഞ്ഞ അഞ്ച് മാസത്തിനിടയിലായിരുന്നു പീഡനം. 14 കാരനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പല തവണ പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിസംഭവം വീട്ടിൽ ബന്ധുക്കളോട് പറയുകയും ടൗൺപോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതികളെഅറസ്റ്റു ചെയ്യുകയായിരുന്നു.






