LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തയ്യിൽ കടപ്പുറത്ത് കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി; കാമുകനെ വെറുതെ വിട്ടു

img_6324.jpg
Spread the love

കണ്ണൂർ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണൂർ തയ്യിൽ കടപ്പുറത്തെ ഒന്നര വയസ്സുകാരൻ വിയാന്റെ കൊലപാതകത്തിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. അതേസമയം, കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. കൊലപാതകത്തിൽ നിധിന്റെ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.

ക്രൂരമായ കൊലപാതകം:

2020 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ നിധിനൊപ്പം ജീവിക്കാൻ മകൻ തടസ്സമാകുമെന്ന് കരുതി, വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പുലർച്ചെ കടൽഭിത്തിയിലെ കല്ലുകൾക്കിടയിലേക്ക് എറിഞ്ഞുകൊന്നു എന്നാണ് ശരണ്യക്കെതിരെയുള്ള കേസ്. ആദ്യം കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ശരണ്യയും കുടുംബവും രംഗത്തെത്തിയെങ്കിലും, പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ശരണ്യ കുടുങ്ങിയത്.

വിധി പ്രസ്താവം:

അറസ്റ്റ് നടന്ന് കൃത്യം 90-ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 47 സാക്ഷികളെയാണ് വിസ്തരിച്ചത്. ശരണ്യയുടെ വസ്ത്രത്തിൽ പുരണ്ട ഉപ്പുവെള്ളവും മണലും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമായി. ശരണ്യക്കുള്ള ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം കോടതി പ്രഖ്യാപിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!