LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കാലിക്കറ്റിനെ മുട്ടുകുത്തിച്ചു; ദക്ഷിണമേഖല അന്തസ്സർവകലാശാല ഫുട്ബോളിൽ കണ്ണൂർ സർവകലാശാലയ്ക്ക് കിരീടം

Spread the love

ദക്ഷിണമേഖല അന്തസ്സർവകലാശാല ഫുട്ബോൾ ഫൈനലിൽ കാലിക്കറ്റ് സർവകലാശാലയെ 3-2 ന് പരാജയപ്പെടുത്തി കണ്ണൂർ സർവകലാശാല ചാമ്പ്യന്മാരായി.

img_4416.jpg
Spread the love

കണ്ണൂർ: കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദക്ഷിണമേഖല അന്തസ്സർവകലാശാല പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലാശാല ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ കാലിക്കറ്റ് സർവകലാശാലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കണ്ണൂർ കിരീടം ചൂടിയത്.

മത്സരത്തിൽ എംജി സർവകലാശാല മൂന്നാം സ്ഥാനവും തമിഴ്നാട്ടിലെ ജോയ് സർവകലാശാല നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പോരാട്ടം കാഴ്ചവെച്ച കണ്ണൂർ ടീം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

വിജയികളായ ടീമിനൊപ്പം കണ്ണൂർ സർവകലാശാല ഡെവലപ്‌മെന്റ് ഓഫീസർ ഡോ. വി.എ. വിൽസൺ, കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ കെ.വി. അനൂപ്, കെ. അബ്ദുൽ റഹ്മാൻ, സെനറ്റംഗം അഖിൽ കെ. ശ്രീധർ, ജിജിത്ത് എന്നിവരും കോച്ചുമാരായ ഹിഗിറ്റ രാധാകൃഷ്ണൻ, ബിപിറ്റ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു. ദക്ഷിണമേഖലയിൽ ചാമ്പ്യന്മാരായതോടെ കണ്ണൂർ സർവകലാശാല ദേശീയ അന്തസ്സർവകലാശാല മത്സരങ്ങളിലേക്ക് യോഗ്യത നേടി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!