LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂർ കോർപ്പറേഷൻ ഭൂരഹിതർക്ക് തുണയാകുന്നു; 34 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ വിതരണം ചെയ്തു

33ebdc61-a19d-4f09-8764-f507cf612dd7.jpg
Spread the love

കണ്ണൂർ: ഭൂരഹിത – ഭവനരഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 34 കുടുംബങ്ങൾക്ക് ഭൂമിയുടെ ആധാരം കൈമാറി. കോർപ്പറേഷൻ പരിസരത്ത് നടന്ന ചടങ്ങ് രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടപ്പിലാക്കിയത്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 114 ഗുണഭോക്താക്കൾക്ക് വീട് നിർമ്മിക്കുന്നതിനായി 3 സെന്റ് വീതം ഭൂമി കോർപ്പറേഷൻ ഭരണസമിതി ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ഈ വർഷം 34 കുടുംബങ്ങൾക്ക് കൂടി ഭൂമി നൽകിയത്. ഭൂമി ലഭ്യമാക്കിയ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനാവശ്യമായ പദ്ധതികൾ ഉടൻ ആവിഷ്കരിക്കുമെന്ന് മേയർ അറിയിച്ചു.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, ഷമീമ ടീച്ചർ, മുഹമ്മദലി വി.കെ എന്നിവരും കൗൺസിലർമാരായ എം.പി. അനിൽകുമാർ, പി. മഹേഷ്, സമീറ കെ, അഡീഷണൽ സെക്രട്ടറി ഡി. ജയകുമാർ എന്നിവരും സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!