കണ്ണൂർ കോർപ്പറേഷൻ ബജറ്റ് രൂപീകരണം: രാഷ്ട്രീയ-വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു

കണ്ണൂർ: കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ 2026-2027 വർഷത്തെ ബജറ്റ് രൂപീകരണത്തിന് മുന്നോടിയായി നിർദ്ദേശങ്ങൾ സമാഹരിക്കുന്നതിനായി വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു. കണ്ണൂർ ചേംബർ ഹാളിൽ വെച്ച് നടന്ന യോഗം മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരത്തിന്റെ സമഗ്ര വികസനവും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സന്ദീപ് സജിൻ സൂര്യകാന്ത് മേഛ സ്വാഗതം പറഞ്ഞു.
മുൻ മേയർമാരായ അഡ്വ. ടി.ഒ. മോഹനൻ, മുസ്‌ലിഹ് മഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനിൽകുമാർ, രമേശൻ, മഹേഷ് ചന്ദ്ര ബാലിഗ (ചേംബർ ഓഫ് കൊമേഴ്‌സ്), നൗഷാദ്, മനോഹരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), അബ്ദുൽഖാദർ പനക്കാട് (വെയ്ക്ക്), ആർ.എം.എ. മുഹമ്മദ് കുഞ്ഞി (ഫിഷ് മർച്ചന്റ് അസോസിയേഷൻ), ജോസ് മാത്യു (സ്റ്റേഡിയം കോംപ്ലക്സ് അസോസിയേഷൻ), ലിജോ, ആഷിഖ് മാമു (ആർക്കിടെക്ട് അസോസിയേഷൻ) തുടങ്ങിയവർ ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചു.






