കണ്ണൂർ സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തി; യുഡിഎസ്എഫിന് നേട്ടം

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തുടര്‍ച്ചയായ 26-ാം തവണയും വിജയം. അഞ്ച് ജനറൽ സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എന്നാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ തിരിച്ചടിയും നേരിട്ടു.
കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തിൽ മാത്രം ഒരു വോട്ടിന് യുഡിഎസ്എഫിന് വിജയം ലഭിച്ചു. വയനാട്ടിൽ എസ്എഫ്ഐയ്ക്കും യുഡിഎസ്എഫിനും തുല്യവോട്ടുകൾ ലഭിച്ച സാഹചര്യത്തിൽ നറുക്കെടുപ്പിന് ശേഷം എംഎസ്എഫ്-കെഎസ്യു സഖ്യം വിജയിച്ചു.
തെരഞ്ഞെടുപ്പിൽ വിവിധ പദവികളിലേക്ക് വിജയിച്ചവർ ചുവടെ:
യൂണിയൻ ചെയർമാൻ: നന്ദജ് ബാബു (പാലയാട് ക്യാമ്പസ്) വൈസ് ചെയർമാൻ: എം. ദിൽജിത് (രിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജ്) ലേഡി വൈസ് ചെയർപേഴ്സൺ: അൽനാ വിനോദ് (മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്) ജനറൽ സെക്രട്ടറി: കവിതാ കൃഷ്ണൻ (തളിപ്പറമ്പ് കില) ജോയിന്റ് സെക്രട്ടറി: കെ. ആദിഷ് (ബ്രണ്ണൻ കോളേജ്)
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ:
കണ്ണൂർ: പി.കെ. ശ്രീരാഗ് (പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജ് – എസ്എഫ്ഐ) വയനാട്: മുഹമ്മദ് നിഹാൽ (എംഎസ്എഫ് – നറുക്കെടുപ്പ് വഴി) കാസർകോട്: എം.ടി.പി. ഫിദ (എംഎസ്എഫ് – 2 വോട്ടുകൾക്ക് വിജയം)






