LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കണ്ണപുരത്തെ കവർച്ച കുപ്രസിദ്ധ മോഷ്ടാവ് കർണ്ണാടകയിൽ അറസ്റ്റിൽ

img_8651.jpg
Spread the love

പുത്തൂർ / മംഗ്ലൂർ: കേരളത്തിലും കർണ്ണാടകയിലുമായി നിരവധി കവർച്ചക്കേസുകളിലെ പ്രതിയെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക ഹസ്സൻ സ്വദേശിയായ സൊഹൈൽ എന്ന സോഹിബിനെ (24) യാണ് ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സൊഹൈലിനെതിരെകർണ്ണാടകയിൽ എട്ട് മോഷണ കേസുകളുണ്ട്. 2020 ലും 2022 ലും ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത കേസുകളും, 2020 ൽ ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷനിലും ഉള്ളാൾ പോലീസ് സ്റ്റേഷനിലും ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 2022- ൽ കേരളത്തിൽ കണ്ണൂർജില്ലയിലെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെ തലപ്പാടിയിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് താമസം മാറ്റി. ഹാസൻ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഉപ്പിനങ്ങാടി എസ്.ഐ. കൗശിക്കിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ശിവറാം, ശ്രീഷൈല, മുഹമ്മദ് മൗലാന എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!