LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പയ്യന്നൂർ റോട്ടറി ക്ലബ്ബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

img_8630.jpg
Spread the love

പയ്യന്നൂർ. റോട്ടറി ക്ലബ്ബ് സംഘടിപ്പിക്കുന്ന വിഷൻ ഓൺ വീൽസ് (Vision on Wheels ) സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പ ജി എം യു പി സ്കൂളിൽ പയ്യന്നൂർ നഗരസഭ ചെയർ പേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു. അത്യന്താധുനിക പരിശോധനാ സംവിധാനങ്ങൾ സഹിതം പയ്യന്നൂർ ഐ ഫൗണ്ടേഷുമായി ചേർന്ന്
മൊബൈൽ പരിശോധനാ സംവിധാനം നടപ്പാക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പയ്യന്നൂർ റോട്ടറി പ്രസിഡണ്ട് സുരേന്ദ്രൻ പി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ: സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ഇക്ബാൽ പോപ്പുലർ , സി എം വിനയചന്ദ്രൻ (ഹെഡ് മാസ്റ്റർ), സജിത് പി ( റോട്ടറി GGR), മുകേഷ് അത്തായി (സിഇഒ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ), ഡോ: സുകുമാരൻ (ഡയറക്ടർ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ), രഞ്ജിത് വി ടി ( പ്രസിഡണ്ട് പി ടി എ), ചന്ദ്രൻ ഇ പി (റോട്ടറി സർവീസ് പ്രൊജക്ട് ചെയർമാൻ) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എം. അബ്ദുൾ ഖാദർ സ്വാഗതവും പയ്യന്നൂർ റോട്ടറി സിക്രട്ടറി ഡോ: അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!