വിദ്യാർഥി മരിച്ച നിലയിൽ

പരിയാരം▾ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പിലാത്തറ പെരിയാട്ട് വാടക വീട്ടില്‍ താമസിക്കുന്ന വളപട്ടണം സ്വദേശി വിജിന- രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍ രാജ് (13) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 5.15 നാണ് അജുല്‍ രാജിനെ മരിച്ച നിലയില്‍ കണ്ടത്. പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.